ഷീ സ്മാര്‍ട്ടിന്‍റെ കാര്‍ഷിക നേഴ്സറിയും കാര്‍ഷിക സര്‍വ്വീസ് സെന്‍ററിന്‍റേയും ആഭിമുഖ്യത്തില്‍ ജൂണ്‍ 26,വെള്ളിയാഴ്ച ഞാറ്റുവേല ചന്ത പ്രവര്‍ത്തനം ആരംഭിക്കുന്നു.ഏകദേശം പത്ത് ദിവസത്തോളം നീളുന്ന രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് പ്രവര്‍ത്തന സമയം.ജൂണ്‍ 26 ന് തുടങ്ങി ജൂലൈ 5-ാം തിയ്യതി അവസാനിക്കുന്ന ഞാറ്റുവേല ചന്തയില്‍ മെമ്പര്‍മാര്‍ക്ക് ഫലവൃക്ഷ തൈകള്‍,വളം എന്നിവ സബ്ബ്സിഡി നിരക്കില്‍ ലഭ്യമാണ്.

ഷീ സ്മാര്‍ട്ടിനു കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയായ കാര്‍ഷിക നേഴ്സറിയും കാര്‍ഷിക സര്‍വ്വീസ് സെന്‍ററും ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഒരു ലക്ഷം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഒന്നാം ഘട്ടം 25000 പച്ചക്കറി തൈകള്‍ക്ക് വിത്ത് പാകി ആരംഭിച്ചിരിക്കുന്ന ഫാമില്‍ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്‍മ ഉള്ളതും കൂടുതല്‍ വിളവു തരുന്നതും വേഗം തന്നെ കായ്ക്കുന്നതുമായ ഫലവൃക്ഷതൈകള്‍ ,അലങ്കാര ചെടികള്‍ ,വിവിധ ഇനം വിത്തുകള്‍,ജൈവ വള കീടനാശിനികള്‍,കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.കൃഷിയില്‍ പരിചയസമ്പന്നരായ ,കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ്ങ് സെന്‍ററില്‍ നിന്ന് കാര്‍ഷിക ഉദ്യോഗസ്ഥരുടെ കീഴില്‍ വിദഗ്ധ പരിശീലനം കഴിഞ്ഞ സ്ത്രീ തൊഴിലാളികളുടെ സേവനം ഒരു ഫോണ്‍ കോളിലൂടെ നിങ്ങളുടെ വീട്ടില്‍ എത്തുന്നതാണ്.പച്ചക്കറി കൃഷി,അടുക്കള തോട്ടം,മട്ടുപ്പാവ് കൃഷി,പൂന്തോട്ടം,മഴമറ,തിരിനന,ഗ്രോബാഗ് കൃഷികള്‍ എന്നിവ ഇവര്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്നതാണ്.


കര്‍ഷക ഷീ സെല്‍ഫി എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 6-ാം തിയ്യതി ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്‍റ് ശ്രീ.പി.കെ.ഭാസി യുടെ അദ്ധ്യക്ഷതയില്‍ തൃശൂര്‍ എംപി ശ്രീ.ടി.എന്‍ പ്രതാപന്‍ കാര്‍ഷിക നേഴ്സറി & സര്‍വ്വീസ് സെന്‍ററില്‍ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥി യായി ശ്രീ.ജോസ് വള്ളൂര്‍ (,ജില്ലാ പ്രസിഡന്‍റ്,കേരള അഡ്വെര്‍ട്ടൈസിങ്ങ് അസോസിയേഷന്‍) സന്നിഹിതനായിരുന്നു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മികച്ച ക്ഷീര കര്‍ഷകക്കുള്ള അവാര്‍ഡ് ശ്രീമതി .കൃഷ്ണ വിമീഷിനു ശ്രീ.ജോസ് വള്ളൂര്‍ സമ്മാനിച്ചു. തൈകളുടെ ആദ്യ വില്‍പ്പന ശ്രീ.അജിത്.എം.സി (അസിസ്റ്റന്‍റ് രജിസ്ട്രാര്‍,മുകുന്ദപുരം) നിര്‍വഹിച്ചു. സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍മാരായ ശ്രീ.അജോ ജോണ്‍,ശ്രീ.അജിത് കീരത്,ശ്രീ.ഭാസി തച്ചപ്പിള്ളി,ശ്രീ.രാമചന്ദ്രന്‍ആചാരി,ശ്രീ.ഇബ്രാഹിം കളക്കാട്ട്,ശ്രീമതി.ഹാജിറ റഷീദ്,ശ്രീമതിഅംബിക.എം.ശ്രീമതി പ്രീതി സുധീര്‍ ,ഷീ സ്മാര്‍ട്ട് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഷീ സ്മാര്‍ട്ട് സെക്രട്ടറി ശ്രീമതി.നീന ആന്‍റണി നന്ദി പ്രകാശിപ്പിച്ചു.

കോവിഡ് ലോക്കഡോൺ മൂലം ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടു അനുഭവിക്കുന്ന നിയോജക മണ്ഡലത്തിലെ പാവപ്പെട്ടവർക്ക്ഷീ സ്മാർട്ട് ഗ്രൂപ്പ് ആദ്യ ഘട്ടം സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. 1000 രൂപ വിലയുള്ള ഭക്ഷ്യ ധാന്യ കിറ്റുകൾ ആണ് വിതരണം ചെയ്തത്. തൃശൂർ റീജണൽ കാർഷിക കാർഷികേതര സഹകരണ സംഘം പ്രസിഡന്‍റ് പി .കെ ഭാസിയും ഷീ സ്മാർട്ട് ഗ്രൂപ്പ് സെക്രട്ടറി നീന ആന്‍റണിയും ചേർന്ന് ബിന്ദു അഗസ്റ്റിന് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംഘം സെക്രട്ടറി ഹില പി.എച്ച് അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ അജോ ജോൺ, അജിത് കീരത്, ഭാസി തച്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വനിത സ്വയം സഹായ സ്വാശ്രയ ഗ്രൂപ്പായ ഷീ സ്മാര്‍ട്ട് ഗ്രൂപ്പിന്‍റെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ബാഗുകള്‍ വിപണിയിലേക്ക്. പലവ്യഞ്ജനങ്ങള്‍, ബേക്കറി ബാഗ്, മെഡിസിന്‍ ബാഗ്, ഹോട്ടല്‍ പാഴ്സല്‍ ബാഗ് എന്നിവ ഉത്തരവാദിത്വത്തോടെ വിലക്കുറവില്‍ ഗുണമേന്‍മയുള്ളതുമായ ബാഗുകളാണ് വിപണിയില്‍ ഇറക്കിയത്. 35 ഗ്രാം മുതല്‍ 300 ഗ്രാം വരെയുള്ള വിവിധ തൂക്കത്തില്‍ വിവിധ മോഡലുകളിലും വിവിധ വര്‍ണ്ണങ്ങളിലും നിര്‍മ്മിക്കുന്നു. ഏകദേശം 40 തരം ബാഗുകളാണ് വിപണിയിലിറക്കുന്നത്.


പേപ്പര്‍ ബാഗ് വിപണനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ പ്രമുഖ വ്യാപാരി സത്യന്‍ കാട്ടൂരിന് പേപ്പര്‍ ബാഗ് നല്‍കി കൊണ്ട് നിര്‍വഹിച്ചു. സംഘം പ്രസിഡന്‍റ് പി.കെ. ഭാസിയുടെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഘം സെക്രട്ടറി ഹില .പി.എച്ച്, ഡയറക്ടര്‍മാരായ അജിത് കീരത്, ഭാസി തച്ചപ്പിള്ളി, രാമചന്ദ്രന്‍ ആചാരി, ഇബ്രാഹിം കളക്കാട്ട്, അംബിക .എം.എ, പ്രീതി സുധീര്‍, ഹാജിറ റഷീദ്, ഷീ സ്മാര്‍ട്ട് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സംഘം വൈസ് പ്രസിഡന്‍റ് അജോ ജോണ്‍ സ്വാഗതവും ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്‍റണി നന്ദിയും പറഞ്ഞു.

പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ പ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിച്ച സാഹചര്യത്തില്‍ തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ കീഴിലുള്ള ഷീ സ്മാര്‍ട്ടിന്‍റെ പദ്ധതികളിലൊന്നായ തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റിന്‍റെ വിപണന ഉദ്ഘാടനം നടന്നു. വിവിധങ്ങളായ, വില കുറഞ്ഞതും ഗുണ മേന്മയുള്ളതും ആവശ്യമെങ്കില്‍ കഴുകി എടുക്കാവുന്ന രീതിയിലുള്ള ഏകദേശം ഒരു ലക്ഷത്തോളം തുണി കിറ്റുകളാണ് ഷീ സ്മാര്‍ട്ട് വഴിവിപണിയിലിറക്കുന്നത്. ഏകദേശം150 വനിതകള്‍ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്വയം തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി വനിതകള്‍ക്കായി തുണി സഞ്ചി നിര്‍മ്മാണ പരിശീലനം ഷീ സ്മാര്‍ട്ട് വഴി സൗജന്യമായി നടത്തി തരുന്നതാണ്.


തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി.എസ്. ചന്ദ്രൻ ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എബിന്‍ മാത്യുവിന് തുണി സഞ്ചി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്‍റ് പി.കെ.ഭാസി അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്‍റ് അജോ ജോണ്‍ സ്വാഗതം പറഞ്ഞു. താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസര്‍ കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ അജിത് കീരത്ത്, ഭാസി തച്ചപ്പിള്ളി, രാമചന്ദ്രന്‍ ആചാരി, ഇബ്രാഹിം കളക്കാട്ട്, ഹാജിറ റഷീദ്, സെക്രട്ടറി ഹില.പി.എച്ച്, ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്‍റണി, ഷീ സ്മാര്‍ട്ട് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഓർഡറുകൾ വെബ്സൈറ്റ് വഴിയും സ്വീകരിക്കും www.trand.in നമ്പര്‍ 9400679584 , 04802820048

ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ കീഴിലുള്ള ഷീ സ്മാര്‍ട്ടിന്‍റെ പദ്ധതികളിലൊന്നായ തുണി സഞ്ചി വിപണിയിലിറക്കുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ കോടതി വിധി പ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധി ച്ച സാഹചര്യ ത്തിലാണ് വിവിധങ്ങളായ , ആവശ്യമെങ്കില്‍ കഴുകി എടുക്കാവുന്ന രീതിയിലുള്ള തുണി കിറ്റുകള്‍ ഷീ സ്മാര്‍ട്ടിലുള്ള വനിതകള്‍ തയ്യാറാക്കുന്നത്. തുണി കിറ്റ് നിർമ്മാണ യൂണിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 2020 ജനുവരി 1 ബുധനാഴ്ച രാവിലെ 11 മണിക്ക് തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി.എസ്. ചന്ദ്രൻ ഇരിങ്ങാലക്കുടയിലെ സംഘം ഹാളില്‍ വച്ച് നിര്‍വഹിക്കുന്നതാണ്.

തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്‍റെ കുടുംബശ്രീ അംഗങ്ങള്‍ - വനിത സ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആരംഭിച്ച കേരളത്തിലെ ഏറ്റവും വലിയ വനിത തൊഴില്‍ സംരംഭമായ ഷീ സ്മാര്‍ട്ട് ഓഫീസിനു കീഴിലുള്ള മൂന്നാമത്തെ സംരംഭമായ ജനറൽ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് ഓഫീസ് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴിലില്ലാത്തവര്‍, മറ്റു തൊഴിലാളികള്‍ എന്നിങ്ങനെ നാനാ വിധത്തിലുള്ള ജോലി അന്വേഷകര്‍ക്കും ജോലിക്ക് ആളെ ആവശ്യമുള്ളവര്‍ക്കും സംഘത്തിലെ എംപ്ലോയ്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്യാം.

ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് എംപ്ലോയ്മെന്‍റ് സർവീസ് സംഘം പ്രസിഡന്‍റ് പി.കെ. ഭാസി ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ഡയറക്ടര്‍ ഇബ്രാഹിം കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, സംഘം ഭരണസമിതി അംഗങ്ങളായ അജിത് കീരാത്ത്, ഭാസി തച്ചപ്പിള്ളി, രാമചന്ദ്രന്‍ ആചാരി, പ്രീതി സുധീര്‍, അംബിക. എം.എ, ബഷീര്‍.എം.എ, ഷീസ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്‍റണി സ്വാഗതവും സംഘം സെക്രട്ടറി ഹില പി.എച്ച് നന്ദിയും പറഞ്ഞു.

ജോലി അന്വേഷകര്‍ക്കും ജോലിക്ക് ആളെ ആവശ്യമുള്ളവര്‍ക്കും സംഘത്തിലെ എംപ്ലോയ്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്യാം. അതു വഴി ഒരു പരിധി വരെ തൊഴില്‍ ചൂഷണം തടയുന്നതിനും ഈ സൗകര്യം കൊണ്ട് സാധിക്കുന്നു. ആളെ ആവശ്യം വരുന്ന കമ്പനി, തൊഴില്‍ ശാലകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പെയിന്‍റര്‍മാര്‍, തെങ്ങ് കയറ്റം, ട്രാക്ടര്‍, ടില്ലര്‍ പ്രവര്‍ത്തിക്കുന്നവര്‍, ഹോംക്ലീനിങ്ങ്, കാറ്ററിങ്ങ് സര്‍വ്വീസ് എന്നിവക്ക് ഒരു ഫോണ്‍ കോളിലൂടെ ജോലിക്ക് ആളെ ലഭ്യമാണ്. വെബ്സൈറ്റിലൂടെയും ബുക്കുചെയ്യാനുള്ള സൗകര്യം ഉണ്ട് www.trand.in ബന്ധപ്പെടേണ്‍ നമ്പര്‍ 9400679584, 04802820048

ഏകദേശം ആയിരത്തോളം പേര്‍ അംഗങ്ങളായിട്ടുള്ള ഷീ സ്മാര്‍ട്ട് തൊഴില്‍ സംരംഭകത്വ ഗ്രൂപ്പിലേക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഒരുക്കി തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ നവീകരിച്ച വെബ്സൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി പബ്ളിക് റിലേഷന്‍ ഓഫീസര്‍ ബി.സേതു രാജ് സംഘം ഹാളില്‍ വച്ച് സ്വിച്ച് ഓണ്‍ ചെയ്തു നിര്‍വഹിച്ചു. ട്രാന്‍ഡ് സഹകരണ സംഘം പ്രസിഡന്‍റ് പി.കെ. ഭാസി അദ്ധ്യക്ഷത വഹിച്ചു. സംഘം ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏറ്റവും പുതിയ റെസ്പോണ്‍സീവ് സാങ്കേതിക വിദ്യയിലാണ് സംഘത്തിന്‍റെ പുതിയ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സംഘത്തിന്‍റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ കൂടാതെ പുതിയ തൊഴില്‍ സംരംഭകത്വ പദ്ധതിയായ ഷീസ്മാര്‍ട്ട് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഷീ സ്മാര്‍ട്ട് വഴി ജോലിക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ ഓണ്‍ലൈനായി ജില്ലയിലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബുക്ക് ചെയ്യാനുള്ള സൗകര്യം വെബസൈറ്റ് വഴി ലഭ്യമാണ്. ചടങ്ങില്‍ സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതവും സംഘം ഡയറക്ടര്‍ എം.എ.ബഷീര്‍ നന്ദിയും പറഞ്ഞു. വെബ്സൈറ്റ് അഡ്രസ് www.trand.in

നാട്ടിൻപുറത്തെ ഒരു തൊഴിൽ സംരംഭം വിജയിപ്പിക്കാൻപോലും ഉപയോഗിക്കുന്ന അടിത്തറയായി ഡിജിറ്റൽ മാർക്കറ്റിംഗ് മാറിക്കഴിഞ്ഞ സാഹചര്യത്തിൽ സഹകരണ സംഘങ്ങൾ ഈ സൗകര്യങ്ങൾ വേണ്ടവിധം ഉപയോഗിക്കണമെന്ന് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി & പബ്ളിക് റിലേഷന്‍ ഓഫീസര്‍ ബി. സേതുരാജ് . ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ (ട്രാൻഡ്) വിപുലീകരിച്ചു വെബ്സൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണസംഘത്തിന്‍റെ ഏറ്റവും വലിയ മുതൽമുടക്ക് വിശ്വാസ്യതയാണ് , വിശ്വാസ്യതയും ആധുനിക സാങ്കേതികവിദ്യയും ഒരുമിപ്പിച്ചുകൊണ്ടുപോയാൽ ഏതൊരു സംരംഭവും വിജയിപ്പിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു. ഒരു സ്ഥാപനം ഏതൊക്കെ മാർക്കറ്റിംഗ് രീതി സ്വീകരിക്കണം അല്ലെങ്കിൽ സ്വീകരിക്കരുത് എന്ന് തത്സമയം മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ ഒരു മേന്മ.


ബാങ്കിന്‍റെ ഷി സ്മാർട്ട് സേവനങ്ങളായ കേറ്ററിംഗ് സർവീസ്, വീടിന്റെ മുറ്റം തൂക്കാനും, മുറി തുടക്കാനും, വീടും പരിസരവും വൃത്തിയാക്കാനും, കൃഷി ആവശ്യമായ ജോലികള്‍, പറമ്പ് ജോലികള്‍ മുതല്‍ ഏതു ചെറിയ ജോലികള്‍ക്കും ഓൺലൈനായി www.trand.in ഇൻ എന്ന വെബ്സൈറ്റിലൂടെ ഉപപോക്താക്കൾക്ക് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് ബാങ്ക് പ്രസിഡന്റ് പി കെ ഭാസി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജില്ലയില്‍ എവിടെ വേണമെങ്കിലും ഷീ ഫ്രെന്‍റ്ലി അംഗങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണ്. രണ്ട് മണിക്കൂറിന് രണ്ട് ആള്‍ക്ക് 400/- രൂപയും കൂടുതല്‍ ഓരോ മണിക്കൂറിനും 100/- രൂപ വച്ച് കൂടുതല്‍ നല്‍കേണ്ടിയും വരും. ദിവസേന വൃത്തിയാക്കണമെന്നുള്ളവര്‍ക്ക് അതിനു വേറെ പാക്കേജും ലഭ്യമാണ്. സംഘത്തിന്റെ പ്രവർത്തനങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് അജോ ജോൺ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇബ്രാഹിം കളക്കാട്ട്, ഭാസി ടി കെ, അജിത് കുമാർ, ഷി സ്മാർട്ട് സെക്രട്ടറി നീന ആന്റണി, ഷി സ്മാർട്ട് അംഗങ്ങൾ , ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ട്രാൻഡ് സെക്രട്ടറി ഹില പി. എസ് സ്വാഗതവും സംഘം ഡയറക്ടർ ബഷീർ എം.എ നന്ദിയും പറഞ്ഞു.

തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ വിപുലീകരിച്ച വെബ്സൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 2019 ഡിസംബര്‍ 3, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി പബ്ളിക് റിലേഷന്‍ ഓഫീസര്‍ ശ്രീ.ബി.സേതുരാജ് സംഘം ഹാളില്‍ വച്ച് നിര്‍വഹിക്കുന്നതാണ്.

മുറ്റം തൂക്കാനും മുറി തുടക്കാനും വീട്, പരിസരം വൃത്തിയാക്കാനും ,കൃഷി ആവശ്യമായ ജോലികള്‍,പറമ്പ് ജോലികള്‍ മുതല്‍ ഏതു ചെറിയ ജോലികള്‍ക്കും സഹായം നല്‍കാന്‍ തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് സഹകരണ സംഘത്തിലേക്ക് വിളിച്ചാല്‍ ജോലിക്ക് ജില്ലയില്‍ എവിടെ വേണമെങ്കിലും ആളെത്തും. വിശ്വസ്തരായ ജോലിക്കാരെ ലഭ്യമല്ലെന്ന വീട്ടമ്മമാരുടെ പരിഭവം ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസിന്‍റെ പ്രവര്‍ത്തനത്തോടെ ഇല്ലാ താവും. ജില്ലയില്‍ എവിടെ വേണമെങ്കിലും ഷീ ഫ്രെന്‍റ്ലി അംഗങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണ്. രണ്ട് മണിക്കൂറിന് രണ്ട് ആള്‍ക്ക് 400/- രൂപയും കൂടുതല്‍ ഓരോ മണിക്കൂറിനും 100/- രൂപ വച്ച് കൂടുതല്‍ നല്‍കേണ്ടിയും വരും. ദിവസേന വൃത്തിയാക്കണമെന്നുള്ളവര്‍ക്ക് അതിനു വേറെ പാക്കേജും ലഭ്യമാണ്.


ദൂരപരിധി അനുസരിച്ച് യാത്ര ചിലവ് കൂടി നല്‍കേണ്ടി വരും. ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസിന്‍റെ ഉദ്ഘാടനം സംഘം ഹാളില്‍ വച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘം പ്രസിഡന്‍റ് പി.കെ. ഭാസി അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഹില.പി.എച്ച്. സ്വാഗതം പറഞ്ഞു. ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് സെക്രട്ടറി നീന ആന്‍റണി നന്ദി പറഞ്ഞു. ഡോ. വീഷ്മ പി.ബി, സംഘം ഭരണസമിതി അംഗങ്ങളായ അജിത് കീരത്ത്, . ഭാസി തച്ചപ്പിള്ളി, ഇബ്രാഹിം കളക്കാട്ട് , ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷീ സ്മാര്‍ട്ട് ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഡോ. വീഷ്മയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബന്ധപ്പെടേണ്ട 9400679584, 04802820048

ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം എന്ന നിലയിൽ ഇവന്‍റ് മാനേജ്മെന്‍റ്, സഹകരണ എംപ്ലോയ്മെന്‍റ്, ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസ്, കാര്‍ഷിക സെല്‍ഫി, സഹകരണ ഷീ അയേണ്‍ സെന്‍റര്‍, കാര്‍ഷിക നേഴ്സറി, കാര്‍ഷിക സേവന കേന്ദ്രം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന വിതരണ കേന്ദ്രം തുടങ്ങീ എട്ട് പദ്ധതികളുമായി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഷീ സ്മാര്‍ട്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്‍റ് സെഷന്‍സ് അഡീഷണല്‍ സബ്ബ് ജഡ്ജ് ജോമോന്‍ ജോണ്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും അസാധാരണമായ് തന്നെ കാണണമെന്നും സ്ത്രീ ദുര്‍ബലയല്ലെന്നും സമൂഹത്തിന്‍റെ എല്ലാ വിധ ബന്ധനങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് ശക്തി പ്രാപിക്കണമെന്നും ചുറ്റും ഒരു മെഴുകുതിരി വെട്ടത്തിന്‍റെ വെളിച്ചമെങ്കിലും പരത്താന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്നും ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ മികച്ച സംഘടനയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്‍റ് ശ്രീ.പി.കെ.ഭാസി യുടെ അദ്ധ്യക്ഷത വഹിച്ചു.


സംഘം സെക്രട്ടറി ഹില.പി.എച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുകുന്ദപുരം അസിസ്റ്റന്‍റ് രജിസ്ട്രാര്‍, ജനറല്‍ എം.സി. അജിത് മുഖ്യാതിഥിയായി പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ തൃശൂര്‍ ജില്ലയിലെ പ്രശസ്ത സ്ത്രീ വ്യക്തിത്വങ്ങളായ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മികച്ച അധ്യാപിക അവാര്‍ഡ് ജേതാവായ സെന്‍റ് ജോസഫ് കോളേജ് റിട്ട. വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റോസ് ആന്‍റോ, 2019 സംസ്ഥാന അധ്യാപിക അവാര്‍ഡ് ജേതാവായ എസ്.എന്‍.ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുനിത ടീച്ചര്‍, കാലിക്കറ്റ് സര്‍വ്വകലാശാല എല്‍.എല്‍.ബി. ഒന്നാം റാങ്ക് ജേതാവ് കാവ്യ മനോജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ ബാങ്കിങ്ങ് മേഖലയിലേയും സാമൂഹ്യ സാംസ്കാരിക മേഖലയിലെയും ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു. സഹകരണ സംഘം വൈസ് പ്രസിഡന്‍റ് അജോ ജോണ്‍ സ്വാഗതവും ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് സെക്രട്ടറി നീന ആന്‍റണി നന്ദിയും പറഞ്ഞു.


ഷീ സ്മാര്‍ട്ട് പദ്ധതിയില്‍ ആയിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം വനിതകള്‍ക്ക് വിവിധ ജോലി ലഭിക്കാന്‍ വേണ്ടി ഒരുക്കങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ്, സഹകരണ എംപ്ലോയ്മെന്‍റ്, ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസ്, കാര്‍ഷിക സെല്‍ഫി, സഹകരണ ഷീ അയേണ്‍ സെന്‍റര്‍, കാര്‍ഷിക നേഴ്സറി, കാര്‍ഷിക സേവന കേന്ദ്രം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന വിതരണ കേന്ദ്രം തുടങ്ങീ എട്ട് പദ്ധതികളാണ് ആരംഭിക്കുന്നത്. ബുക്കിങ്ങ് നമ്പര്‍ - 04802820048, 9400679584

വനിത സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഷീ സ്മാര്‍ട്ട് എന്ന തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ നവംബര്‍ 9 ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര നടത്തി. ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍, സംഘം ഭരണ സമിതി അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത വിളംബര യാത്ര പഞ്ചവാദ്യ മേളത്തിന്‍റെ അകമ്പടിയോടെ കൂടല്‍മാണിക്യ ക്ഷേത്രം മുതല്‍ ഠാണാ വരെയാണ് സംഘടിപ്പിച്ചത്.

സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകി തൊഴിൽ സംരംഭകരാക്കുക എന്ന ഉദ്ദേശത്തോടെ ഖാദി ഗ്രാമാദ്യോഗ വിദ്യാലയം- ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം, തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിന്‍റെ കീഴിലുള്ള കുടുംബശ്രീ -വനിത സ്വയം സ്വാശ്രയ സംഘത്തിന്‍റെ തൊഴിൽ സംരംഭകത്വ സംരംഭമായ ഷീ സ്മാർട്ട് ഗ്രൂപ്പും സംയുക്തമായി വനിതകൾക്കായി സ്വയംതൊഴിൽ പരിശീലനവും തൊഴിൽ സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്.എസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ വിവിധ സ്വയംതൊഴിൽ ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ചുരുങ്ങിയ കാലം കൊണ്ട് പഠിപ്പിക്കുക, പ്ലാസ്റ്റിക് നിരോധനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ അംഗങ്ങൾക്കും തുണികിറ്റ് നിർമ്മിക്കാൻ പരിശീലനം നൽകുക എന്നിവയെകുറിച്ചാണ് ഗാന്ധി ഗ്രാമോദ്യോഗ് വിദ്യാലയം, ഗാന്ധിസ്മാരക സേവാകേന്ദ്രം ഉദ്യോഗസ്ഥർ പരിശീലന പരിപാടിയിൽ ക്‌ളാസ്സുകൾ നടന്നത്.

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘം ( ട്രാൻഡ് ) പ്രസിഡന്‍റ് പി കെ ഭാസി സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അജോ ജോൺ അധ്യക്ഷത വഹിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം നന്ത്യാട്ടുകുന്നം പ്രസിഡന്റ് ടി.ബി. ശിവകുമാർ, സെക്രട്ടറി കെ കെ ബാലകൃഷ്ണൻ, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയം പ്രിൻസിപ്പൽ പികെ ബിനേഷ്, കൊടുങ്ങല്ലൂർ മുസിരിസ് ഗ്രാമദീപം മാനേജിംഗ് ഡയറക്ടർ അനിത സി സി, ചെയർമാൻ വിനോദ്, ട്രാൻഡ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അജിത്, ഇബ്രാഹിം, രാമചന്ദ്രൻ ആചാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. നീന ആന്റണി സ്വാഗതവും, ട്രാൻഡ് സെക്രട്ടറി ഹില പി എച്ച് നന്ദിയും പറഞ്ഞു.